ബേപ്പൂർ: ബേപ്പൂർ ഫാർമേഴ്സ് വെൽഫെയർ കോഒാപറേറ്റിവ് സൊസൈറ്റി ലിമിറ്റഡ് ബാങ്കിൻെറ പുതിയ കെട്ടിടോദ്ഘാടനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ നിർവഹിച്ചു. സഹകരണ പ്രസ്ഥാനങ്ങൾക്ക് നാടിൻെറ വികസന പ്രക്രിയയിൽ മുഖ്യ പങ്കുവഹിക്കാൻ കഴിയുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ബേപ്പൂർ ഫാർമേഴ്സ് വെൽെഫയർ കോഒാപറേറ്റിവ് സൊസൈറ്റി ലിമിറ്റഡിന് നടുവട്ടം ചേനോത്ത് സ്കൂളിന് സമീപത്താണ് ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടം സജ്ജീകരിച്ചത്. ഓണററി സെക്രട്ടറി രഗീഷ് തറയിൽ റിപ്പോർട്ട് അവതരിപ്പിച്ചു. കൗൺസിലർമാരായ പേരോത്ത് പ്രകാശൻ, തോട്ടപ്പായിൽ അനിൽകുമാർ, നെല്ലിക്കോട്ട് സതീഷ് കുമാർ, കോഒാപറേറ്റിവ് സൊസൈറ്റി ഫറോക്ക് യൂനിറ്റ് ഇൻസ്പെക്ടർ ടി. ഷൗക്കത്ത്, സഹകാർ ഭാരതി സംസ്ഥാന സെക്രട്ടറി കെ.ആർ. കണ്ണൻ, അസിസ്റ്റൻറ് രജിസ്റ്റാർ എം.എൻ. ഷീജ എന്നിവർ സംസാരിച്ചു. കെ.പി. ശ്രീശൻെറ അധ്യക്ഷതയിൽ കളക്കണ്ടി സ്മിജിത്ത് സ്വാഗതവും എസ്.ബി.ടി മുൻ മാനേജർ ഇ.വി രാജൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.