ഉത്രാടപ്പാച്ചിലിൽ മുക്കം നഗരം വീർപ്പുമുട്ടി

മുക്കം: മഴനീങ്ങി മാനം തെളിഞ്ഞതോടെ നഗരം ഉത്രാടപ്പാച്ചിലിൽ വീർപ്പുമുട്ടി. നിരവധി പൂക്കച്ചവടക്കാർ വഴിയോരങ്ങളിൽ തമ്പടിച്ചു. വിദേശം, ഇതരസംസ്ഥാനം, നാടൻ പൂക്കൾ നിറഞ്ഞതോടെ വാങ്ങാനെത്തിയവരുടെ തിരക്ക് അനുഭവപ്പെട്ടു. തുണിക്കടകളിൽ ഓണക്കോടി വാങ്ങാനെത്തിയവരുടെ തിരക്കായിരുന്നു. ഖാദി, കൈത്തറി വസ്ത്രാലയങ്ങളിൽ വസ്ത്രവിൽപനയും സജീവമായി. മഴക്ക് ശമനമായതിനാൽ ഓണഘോഷ പരിപാടികളും സജീവമായി. സപ്ലൈകോ, സഹകരണ ബാങ്ക്, കൃഷി ഭവൻ, കുടുംബശ്രീ തുടങ്ങിയവയുടെ ഓണച്ചന്തകളും തിരക്ക് ഇരട്ടിയാക്കി. പഴക്കടകളിലും പച്ചക്കറിക്കടകളിലും തിരക്ക് അനുഭപ്പെട്ടു. വിദ്യാലയങ്ങൾക്ക് ഓണാവധിയും ഓഫിസുകൾക്കുള്ള തുടർച്ചയായ അവധിയും തിരക്ക് ഇരട്ടിയാക്കി. ഓണാഘോഷത്തിൻെറ ഭാഗമായി വിവിധ ക്ലബുകൾ ഇക്കുറി വൈവിധ്യങ്ങളായ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. ഓണസദ്യയൊരുക്കാൻ കാറ്ററിങ് സർവിസുകാരുമുണ്ട് ഇക്കുറി. 21 വിഭവങ്ങളുമായി അഞ്ച് പേർക്കുള്ള ഓണസദ്യക്ക് 800 രൂപവരെ വിലയുണ്ട്. ഓണത്തിരക്കിൽ നഗരത്തിലെ ഗതാഗതക്കുരുക്കും വല്ലാതെ ബുദ്ധിമുട്ടാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.