കുറ്റിക്കാട്ടൂർ: ലോറിയിടിച്ച് ആനക്കുഴിക്കരയിൽ റോഡരികിലെ കൂറ്റൻ ചീനിമരം കടപുഴകി. ലോറിക്ക് മുകളിലേക്കാണ് മരം കടപുഴകിയത്. ചൊവ്വാഴ്ച പുലർച്ച അഞ്ച് മണിയോടെ ആനക്കുഴിക്കര കള്ളുഷാപ്പിന് സമീപമാണ് അപകടം. തമിഴ്നാട്ടിൽനിന്ന് പൂവ്വാട്ടുപറമ്പിലെ ഗോഡൗണിലേക്ക് ടയർ കയറ്റി വരികയായിരുന്ന െട്രയിലർ വണ്ടിയാണ് അപകടത്തിൽപെട്ടത്. ലോറിയുടെ മുകൾഭാഗം തട്ടിയ ഉടൻ മരം കടപുഴകി അതേ ലോറിക്ക് മുകളിൽ മറിഞ്ഞുവീഴുകയായിരുന്നു. ലോറിക്ക് സാരമായ കേടുപാടു സംഭവിച്ചെങ്കിലും ഡ്രൈവർ ചെന്നൈ സ്വദേശി മാണിക്കം അത്ഭുതകരമായി രക്ഷപ്പെട്ടു. ലോറിക്ക് തൊട്ടുപിന്നിൽ സഞ്ചരിച്ച ബൈക്ക് ലോറിക്ക് പിന്നിലിടിച്ച് യാത്രക്കാരന് നിസ്സാര പരിക്കേറ്റു. വെള്ളിമാടുകുന്നിൽനിന്ന് ഫയർ ഓഫിസർ അബുൽ ഫൈസിയുടെ നേതൃത്വത്തിലെത്തിയ സംഘം മരം മുറിച്ചുമാറ്റി. പുലർച്ചയായതിനാലും മറ്റു വാഹനങ്ങൾ ഇല്ലാത്തതും വൻ ദുരന്തം ഒഴിവാകുകയായിരുന്നു. മാവൂർ-കോഴിക്കോട് റോഡിൽ കുറ്റിക്കാട്ടൂർ, ആനക്കുഴിക്കര, ചെറൂപ്പ, തെങ്ങിലക്കടവ് ഭാഗത്ത് നിരവധി തണൽ മരങ്ങൾ ഭീഷണി ഉയർത്തി റോഡിലേക്ക് ചാഞ്ഞുകിടക്കുന്നുണ്ട്. tue ktktr Maram കുറ്റിക്കാട്ടൂർ ആനക്കുഴിക്കരയിൽ ഇടിച്ച ലോറിക്കു മുകളിൽ വീണ തണൽമരം മുറിച്ചുനീക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.