എലത്തൂർ: ഓണക്കാലത്ത് പൊതുവിപണിയേക്കാൾ 30 ശതമാനം വിലക്കുറവിൽ നാടൻ പച്ചക്കറികൾ നൽകുന്നതിനുവേണ്ടി എലത്തൂർ കൃഷിഭ വൻെറ ആഭിമുഖ്യത്തിൽ എരഞ്ഞിക്കൽ ടോൾ ബൂത്തിന് സമീപം പച്ചക്കറിച്ചന്ത തുടങ്ങി. കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസർ കെ. നീന അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ എൻ.പി. പത്മനാഭൻ, സുരേഷ് മൊകവൂർ, സി.വി. ആനന്ദൻ, മോഹനൻ പ്രണവം, വേലായുധൻ നായർ, പൊയിലിൽ ജയൻ, ജിഷ സായീഷ്, ഷംസു പൂമക്കോത്ത് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.