അടച്ചുപൂട്ടിയ അംഗൻവാടി തുറന്നില്ല: അറ്റകുറ്റപ്പണി നടത്താനാവാതെ നാട്ടുകാർ

കോഴിക്കോട്: വെള്ളയിൽ ഈസ്റ്റ് ഗവ. എൽ.പി സ്‌കൂൾ വളപ്പിൽ പ്രവർത്തിക്കുന്ന അംഗൻവാടിയിലേക്കുള്ള ഗേറ്റ് പൂട്ടിയത ് തുറക്കാൻ നാട്ടുകാർ ശ്രമിച്ചിട്ടും നടപ്പായില്ല. കഴിഞ്ഞ മാസം 21നാണ് നഗരസഭ വെള്ളയിൽ വാർഡിലെ മലർവാടി അംഗൻവാടിയിലേക്കുള്ള ഗേറ്റിന് പൂട്ട് വീണത്. നേരേത്ത ബലക്ഷയം കണ്ടെത്തി ഇപ്പോൾ പുനർ നിർമാണം നടക്കുന്ന സ്കൂൾ കെട്ടിടത്തിന് സമീപത്ത് സ്കൂൾ വളപ്പിലുള്ള അംഗൻവാടി കെട്ടിടത്തിനും ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സ്കൂൾ അധികൃതർ ഗേറ്റ് പൂട്ടിയിട്ടത്. മുന്നറിയിപ്പില്ലാതെ അംഗൻവാടിയിലേക്കുള്ള ഗേറ്റ് അടച്ച് പൂട്ടിയെന്നും കുട്ടികൾക്കുള്ള ഭക്ഷണമടക്കം സാധനങ്ങൾ അടച്ചിട്ട കെട്ടിടത്തിനകത്ത് അകപ്പെട്ടെന്നുമാണ് നാട്ടുകാരുടെ പരാതി. സ്‌കൂൾ കെട്ടിടത്തിൻെറ ബലക്ഷയം കാരണം 2018 ൽ കുട്ടികളെ അടുത്തുള്ള വെള്ളയിൽ ഗവ. ഫിഷറീസ് സ്‌കൂളിലേക്ക് മാറ്റി പുതിയ കെട്ടിടം പണി തുടങ്ങിയിരുന്നു. നാട്ടുകാരുടെ പരാതിയിൽ കെട്ടിടത്തിൻെറ ബലം ഉറപ്പ് വരുത്താനും അതിനുശേഷം തുറന്ന് പ്രവർത്തിക്കാനും ജില്ല കലക്ടർ അനുമതി നൽകി. കെട്ടിടം നഗരസഭ എൻജിനീയറുടെ മേൽനോട്ടത്തിൽ നന്നാക്കാൻ നഗരസഭയും നാട്ടുകാർക്ക് അനുമതി നൽകി. എന്നാൽ, അംഗൻവാടി കെട്ടിടം സ്ഥിതിചെയ്യുന്ന സ്കൂൾ വളപ്പ് സ്കൂളധികൃതർ തുറന്ന് കൊടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അംഗൻവാടി പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് ചോയുണ്ണി മാസ്റ്റർ റെസിഡൻറ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ നഗരസഭക്ക് നിവേദനം നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.