കോഴിക്കോട്: പ്രളയത്തോടെ വൻ തോതിൽ മാലിന്യം അടിഞ്ഞു കൂടിയ ചാലിയം ബീച്ച് പ്ലാസ്റ്റിക് മുക്തമാക്കാനും ശുചീകരിക്കാനും ജനകീയ കർമപദ്ധതി. ജില്ല ഭരണകൂടത്തിൻെറയും കടലുണ്ടി ഗ്രാമപഞ്ചായത്തിൻെറയും കാലിക്കറ്റ് വളൻറിയർ ടീം കൂട്ടായ്മയുടെയും നേതൃത്വത്തിൽ ക്ലീൻ ബീച്ച് മിഷൻെറ ഭാഗമായി ഞായറാഴ്ച ചാലിയം ബീച്ചും പരിസരവും പൊതുജന പങ്കാളിത്തത്തോടെ ശുചീകരിക്കും.കടലുണ്ടി ഗ്രാമപഞ്ചായത്തിനു പുറമെ, തീരദേശ പൊലീസ് സേന, എൻ.എസ്.എസ് വളൻറിയേഴ്സ്, ഉമ്പിച്ചി ഹാജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ, പ്രാദേശിക ക്ലബുകൾ, പരിസരവാസികൾ തുടങ്ങിയവർ ശുചീകരണ ദൗത്യത്തിൽ പങ്കുചേരും. ഞായറാഴ്ച രാവിലെ ഏഴിന് ചാലിയം പുളിമൂട്ടിൽനിന്നാണ് ശുചീകരണം ആരംഭിക്കുന്നത്. ബേപ്പൂർ എം.എൽ.എ വി.കെ.സി മമ്മദ് കോയ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.