പ്രളയത്തില്‍പെട്ട ആംബുലൻസിന്​ വഴികാട്ടി മലയാളനാട്ടിൽ താരമായി വെങ്കിടേശ്

കുറ്റ്യാടി: പ്രളയത്തില്‍പെട്ട ആംബുലൻസ് മുന്നോട്ടുപോകാൻ കഴിയാതെ വഴിമുട്ടിയപ്പോൾ നെഞ്ചോളം വെള്ളത്തിൽ ആംബുലന ്‍സിനു വഴികാട്ടിയായി നടന്ന കര്‍ണാടക സ്വദേശി വെങ്കിടേശിന് മലയാളനാട്ടിൽ ഊഷ്മള വരവേൽപ്പ്. വെള്ളിയാഴ്ച വൈകീട്ട് കുറ്റ്യാടി പ്രാദേശിക പത്രപ്രവർത്തക ഫോറം സ്വീകരണം നൽകി. അഞ്ചാം ക്ലാസുകാരനായ വെങ്കിടേശിൻെറ പഠന ചെലവുകൾ മുഴുവൻ വഹിക്കുമെന്ന് നരിക്കൂട്ടുംചാലിലെ ജെംസ് ഫർണിച്ചർ ഉടമ ജാഫർ സാദിഖ് പറഞ്ഞു. കർണാടകയിലെ റായ്ചൂർ ജില്ലയിലുണ്ടായ പ്രളയത്തിൽ ഉള്‍നാടന്‍ ഗ്രാമമായ ഹിരാറായികുംപെയില്‍ പാലത്തിനു സമീപം വെള്ളവും റോഡും തിരിച്ചറിയാനാകാതെ പകച്ചുനില്‍ക്കുകയായിരുന്നു ആംബുലന്‍സ് ഡ്രൈവർ. വലിയ ജനക്കൂട്ടും സ്ഥലത്തുണ്ടായിരുന്നിട്ടും മൃതദേഹവുമായി പോകുന്ന ആംബുലൻസിന് സഹായം ചെയ്യാൻ ആരും മുമ്പോട്ടുവന്നില്ല. ഉടനെ പത്തു വയസ്സുകാരനായ വെങ്കിടേശ് ആംബുലന്‍സിനു മുന്നിൽ വഴികാട്ടിയായി നടക്കുകയായിരുന്നു. ഇടക്കു വീണുപോയെങ്കിലും എഴുന്നേറ്റു വീണ്ടും നടത്തം തുടര്‍ന്നു. സംഭവം വാര്‍ത്തയായതിനെ തുടര്‍ന്ന് കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ റായ്ചൂര്‍ ജില്ല ഭരണകൂടം വെങ്കടേശിനെ 'ശൂരപ്രശസ്ത' പുരസ്‌കാരം നല്‍കി ആദരിച്ചു. കര്‍ഷകര്‍ ധാരാളമായുള്ള പിന്നാക്ക പ്രദേശമാണ് റായ്ചൂര്‍. കർഷകനായ പിതാവ് ദേവേന്ദ്രപ്പയും വെങ്കിടേശിനൊപ്പം എത്തിയിട്ടുണ്ട്. റായ്ചൂരില്‍നിന്നുള്ള ഫോേട്ടാഗ്രാഫര്‍ സന്തോഷ് സാഗറും ഒപ്പമുണ്ട്. ഇങ്ങനെയൊരു സ്വീകരണം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് വെങ്കിടേശ് പറഞ്ഞു. കോഴിക്കോട്ട് വ്യാപാരി സംഘടനകളുടെ വകയും വെങ്കിടേശിന് സ്വീകരണം നൽകുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.