പേരാമ്പ്ര: ഉത്തര കേരള പറയസഭ കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണ വിതരണവും എല്‍.എല്‍.ബി എന്‍ട്രന്‍സില്‍ ഉന്നതവിജയം നേടിയ അബിന്‍ കുമാറിന് സ്വീകരണവും സംഘടിപ്പിച്ചു. ഉപഹാര വിതരണം കെ. മുരളീധരന്‍ എം.പി നിർവഹിച്ചു. എ.എം. മോഹനന്‍ അധ്യക്ഷത വഹിച്ചു. ചന്ദ്രന്‍ നൊച്ചാട് മുഖ്യപ്രഭാഷണം നടത്തി. എ.എം. ബാലന്‍ അബിന്‍ കുമാറിന് കാഷ് അവാര്‍ഡ് സമ്മാനിച്ചു. നളിനി വടകര, വിരേഷ് അറക്കിലാട്, കെ.എം. രജിത തുടങ്ങിയവര്‍ സംസാരിച്ചു. വി.വി. വേണു സ്വാഗതവും സുജാത മേപ്പയൂര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.