ദേശീയ കായികദിനം ആഘോഷിച്ചു

ഫറോക്ക്: ഫാറൂഖ് ട്രെയിനിങ് കോളജിൻെറ ആഭിമുഖ്യത്തിൽ ദേശീയ കായികദിനം ആചരിച്ചു. മുൻ ഹോക്കി താരം ധ്യാൻചന്ദിൻെറ ഓർമ പുതുക്കി ആരംഭിച്ച ആഘോഷപരിപാടികൾ മാനേജ്മൻെറ് സെക്രട്ടറി മുഹമ്മദ് യുനുസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സി.എ. ജവഹർ അധ്യക്ഷത വഹിച്ചു. മുഴുവൻ കുട്ടികളും ചേർന്ന് നടത്തിയ മാസ് എയറോബിക് ഡാൻസോടെയായിരുന്നു ആഘോഷ പരിപാടികൾ തുടങ്ങിയത്. കായികവിഭാഗം മേധാവി ഫസീൽ അഹമ്മദ്, ഡോ. ഉമർ ഫാറൂഖ്, ഡോ. അഫീഫ് തറവട്ടത്ത്, സി. നൗഫൽ, കെ.വി. രജിത, യു.യു. ഇർഷാന ഷഹനാസ് എന്നിവർ നേതൃത്വം നൽകി. കായികദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ഇൻട്രാ മ്യൂറൽ ഹാൻഡ്ബാൾ മത്സരം ഡോ. എൻ.എസ്. മുംതാസ് ഉദ്ഘാടനം ചെയ്തു. സമാപനസമ്മേളനത്തിൽ വിജയികൾക്ക് ഡോ. സി.എ. ജവഹർ സമ്മാനവിതരണം നടത്തി. മുഹമ്മദ് സാദിഖ്, കെ.കെ. ഇസ്മായിൽ, കീർത്തന എന്നിവർ സംസാരിച്ചു. കോഒാഡിനേറ്റർ കെ. മുഹമ്മദ് ഷരീഫ് സ്വാഗതവും ഫസീൽ അഹമ്മദ് നന്ദിയും പറഞ്ഞു. പടം : thu kayia dinam.jpg ദേശീയ കായികദിനാഘോഷത്തിൻെറ ഭാഗമായി ദേശീയതലത്തിൽ ആരംഭിക്കുന്ന ഫിറ്റ് ഇന്ത്യ മൂവ്മൻെറിൻെറ പ്രചാരണാർഥം നടത്തിയ മിനി മാരത്തൺ മുഹമ്മദ് യൂനുസ്, കെ. അയ്യൂബ് എന്നിവർ ചേർന്ന് ഫ്ലാഗ്ഓഫ് ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.