കക്കോടി: മക്കട പാർഥസാരഥി ജവഹർ ബാലജനവേദി സാംസ്കാരിക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി വിജയിച്ച ചെയ്തു. കക്കോടി അർബൻ ബാങ്ക് പ്രസിഡൻറ് അറോട്ടിൽ കിഷോർ ഉദ്ഘാടനം ചെയ്തു. ടി.ടി. കണ്ടക്കുട്ടി അധ്യക്ഷത വഹിച്ചു. വനിത ബാങ്ക് പ്രസിഡൻറ് ബേബി പുരുഷോത്തമൻ, എം.കെ. പ്രഭാകരൻ, വി.വി. ദേവൻ, ഷിജിലി രാജീവ്, വി. മനോഹരൻ, എൻ. സുധാകരൻ, സുധീർ ബാബു എന്നിവർ സംസാരിച്ചു. സെക്രട്ടറി പ്രദീപ് കുമാർ നന്ദി പറഞ്ഞു. ഹോട്ടലുടമയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ എരഞ്ഞിക്കൽ: കടയിൽ കയറി ഉടമയെ ആക്രമിച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്തു. എരഞ്ഞിക്കലിലെ ആസാദ് ഹോട്ടൽ ഉടമയെ ആക്രമിച്ചതിനാണ് എരഞ്ഞിക്കൽ കക്കോളി വിജേഷ്കുമാറി(37)നെ എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. സ്ഥിരമായി പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയതിന് എരഞ്ഞിക്കലിൽ കാട്ടുകണ്ടിയിൽ സൈഫു എന്ന ഷൈബു(40) വിനെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. എലത്തൂർ എസ്.െഎ ടി.വി. ജയപ്രസാദാണ് ഇവരുവരെയും അറസ്റ്റ് ചെയ്തത്. മോഷണം ഉൾപ്പെടെയുള്ള ആറ് കേസുകൾ സൈഫുവിനെതിരെ എലത്തൂർ പൊലീസിലുണ്ട്. ഇയാളെയും കോടതി റിമാൻഡ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.