വെസ്​റ്റ്​ ചേന്ദമംഗലൂരിൽ കാട്ടുപന്നി ശല്യം രൂക്ഷം; വ്യാപക കൃഷിനാശം

മുക്കം: കാട്ടുപന്നികളുടെ ശല്യം രൂക്ഷമാകുന്നു. വ്യാപകമായി കൃഷി നശിപ്പിച്ചു. വെസ്റ്റ് ചേന്ദമംഗലൂരിലെ ചെറുകുന് നത്ത്, തച്ചമ്പറ്റ, ഒരങ്കുഴി, വെള്ളച്ചാൽ, നറുക്കിൽ തുടങ്ങി പ്രദേശങ്ങളിൽ പന്നികൾ കൂട്ടമായെത്തുന്നതിനാൽ ഭീഷണിയിലാണ്. ഇവ രാത്രികാലങ്ങളിൽ സഞ്ചാരവും പകൽ സമയങ്ങളിൽ കുന്നിൻ പ്രദേശങ്ങളിലെ കുറ്റിക്കാടുകൾക്കുള്ളിൽ വിശ്രമിക്കുകയുമാണ്. കഴിഞ്ഞ ദിവസം ചെറുകുന്നത്ത് പനങ്ങോടൻ അബ്ദുസ്സലാം, ഫിറോസ് എന്നിവരുടെ കപ്പകൃഷി വ്യാപകമായി നശിപ്പിച്ചു. വിത്തുകൾ മുളച്ചു വരുന്ന പിലാത്തി ചേമ്പുകളും, വാഴകളും നശിപ്പിച്ചു. 15,000 രൂപയുടെ കപ്പയാണ് പന്നികൾ നശിപ്പിച്ചത്. തച്ചമ്പറ്റയിലെ മുഹമ്മദ് കുട്ടി, ടി.കെ. മുഹമ്മദ് എന്നിവരുടെ കൃഷികളും നശിപ്പിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.