ഓമശ്ശേരി: ഇന്ത്യയിലെ പട്ടികജാതി-വർഗ വിഭാഗക്കാർ നിരന്തരം ആൾക്കൂട്ട ആക്രമണങ്ങൾക്കും, നിരന്തര പീഡനങ്ങൾക്കും വിധേയമാവുന്നതായി കേരള പട്ടികജാതി-വർഗ ഐക്യവേദി ഓമശ്ശേരിയിൽ സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളി 156ാം ജന്മദിനാഘോഷ സമ്മേളനം അഭിപ്രായപ്പെട്ടു. പട്ടികജാതി-വർഗ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി പി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. വിജയൻ ചോലക്കര അധ്യക്ഷതവഹിച്ചു. പി.പി. പ്രഭാഷ്കുമാർ, വേലായുധൻ തച്ചംപൊയിൽ, ചന്ദ്രദാസ് പഴേടത്ത്, വി.കെ. ബാലൻ, രാജൻ കെട്ടുങ്ങൽ, മിനി ബാബു, ജിജിത്ത്, ബാലൻ അരീക്കൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.