കോഴിക്കോട്: പീപ്ൾസ് ഫൗണ്ടേഷൻെറ ആഭിമുഖ്യത്തിൽ പ്രളയ ദുരിത ബാധിതർക്കായുള്ള പീപ്ൾസ് ഫ്രീ മാർക്കറ്റ് കോഴിക്കോട് ചെറുവണ്ണൂരിൽ പ്രവർത്തനം ആരംഭിച്ചു. പീപ്ൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി മാർക്കറ്റ് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി കോഴിക്കോട് സിറ്റി പ്രസിഡൻറ് ഫൈസൽ പൈങ്ങോട്ടായി അധ്യക്ഷത വഹിച്ചു. പീപ്ൾസ് ഫൗണ്ടേഷൻ സെക്രട്ടറി എം. അബ്ദുൽ മജീദ് മുഖ്യപ്രഭാഷണം നടത്തി. പ്രളയ ബാധിതർക്ക് വിതരണം ചെയ്യാനായി പീപ്ൾസ് ഫൗണ്ടേഷൻ ശേഖരിച്ച സാധനസാമഗ്രികളാണ് ഈ മാർക്കറ്റിൽ സൗജന്യമായി വിതരണം ചെയ്യുന്നത്. നേരത്തേ െതരഞ്ഞെടുക്കപ്പെട്ട ടോക്കൺ നൽകിയ കുടുംബാംഗങ്ങൾക്കാണ് സാധനങ്ങൾ ലഭിക്കുക. ഏറ്റവും അർഹരായവർക്ക് പരമാവധി സഹായം എത്തിക്കുകയാണ് മാർക്കറ്റിൻെറ ലക്ഷ്യം. പ്രളയത്തിൽ അകപ്പെട്ട കുടുംബത്തെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്ന് സംരക്ഷിച്ച് മാതൃകയായ ചെറുവണ്ണൂർ പ്രദേശത്തെ വിദ്യാർഥി പി. അനസ് അഹമ്മദിന് വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് അസ്‌ലം ചെറുവാടി ഉപഹാരം നൽകി. ചെറുവണ്ണൂർ- നല്ലളം വില്ലേജ് ഓഫിസർ സി.കെ. സുരേഷ് കുമാർ, കെ. ഉദയൻ, റസാഖ് മാത്തോട്ടം എന്നിവർ സംസാരിച്ചു. പ്രളയ ബാധിതരായ ചെറുവണ്ണൂർ പ്രദേശത്തെ ആയിരത്തിലധികം കുടുംബങ്ങൾക്ക് പീപ്ൾസ് ഫ്രീ മാർക്കറ്റ് ഉപകാരപ്പെടും. പീപ്ൾസ് ഫ്രീ മാർക്കറ്റ് കോഒാഡിനേറ്റർ എം.എ. ഖയ്യൂം സ്വാഗതവും പുഞ്ചിരി വെൽഫെയർ സൊസൈറ്റി ചെറുവണ്ണൂർ പ്രസിഡൻറ് എ.പി. അബ്ദുൽ ലത്തീഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.