വെള്ളിമാട്കുന്ന്: ഓട്ടോയിൽ മറന്നുവെച്ച പണവും ബാങ്ക് രേഖകളും അടങ്ങിയ ബാഗ് ഉടമസ്ഥന് തിരിച്ചു നൽകി ഓട്ടോ ഡ്രൈവർ. ഒാേട്ടാ ഡ്രൈവർ പൊയിൽതാഴം രമേശനാണ് മറന്നുവെച്ച ബാഗ് ചേവായൂർ പൊലീസിനെ ഏൽപിച്ചത്. ചൊവ്വാഴ്ച ഒന്നിന് നാലാം ഗേറ്റിനു സമീപം താമസിക്കുന്ന 75കാരനായ ജനാർദനൻ ബാഗ് മറന്നുവെക്കുകയായിരുന്നു. എ.എസ്.െഎ സായിരാജിൻെറ സാന്നിധ്യത്തിൽ ബാഗ് തിരികെ ഏൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.