സൗത്ത് ബീച്ച്​ മാലിന്യ നിക്ഷേപ കേന്ദ്രമാക്കി മാറ്റരുത് -സൗത്ത് ബീച്ച് സംരക്ഷണ സമിതി

കോഴിക്കോട്: ദിനേന നൂറുകണക്കിന് ആളുകൾ സന്ദർശകരായി എത്തുന്ന സൗത്ത് ബീച്ചിനെ മാലിന്യ നിക്ഷേപ കേന്ദ്രമാക്കി മാറ ്റരുതെന്ന് സൗത്ത് ബീച്ച് സംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു. സീ ക്വീൻ ഹോട്ടൽ മുതൽ നവീകരിച്ച സൗത്ത് ബീച്ച് വരെയുള്ള നോ പാർക്കിങ് ഏരിയയിൽ സിറ്റി ട്രാഫിക് പൊലീസിൻെറ നിർദേശാനുസരണം സൗത്ത് ബീച്ച് സംരക്ഷണ സമിതി 13 നോ പാർക്കിങ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. ഇവയിൽ പകുതിയോളം സാമൂഹികവിരുദ്ധർ നശിപ്പിച്ചു. 39,000 രൂപയോളം ചെലവഴിച്ചാണ് സൗത്ത് ബീച്ച് സംരക്ഷണ സമിതി ബോർഡുകൾ സ്ഥാപിച്ചത്. മുഹമ്മദലി കടപ്പുറം മുതൽ സീ ക്വീൻ ഹോട്ടൽ വരെയുള്ള ബീച്ച് റോഡിൽ അനധികൃതമായി നിർത്തിയിടുന്ന ലോറികൾക്കെതിരെ നടപടി എടുക്കാത്തത് പ്രതിഷേധാർഹമാണ്. ലോറികളുടെ മറവിൽ സാമൂഹികവിരുദ്ധർ കടലിലേക്കും മറ്റും മാലിന്യങ്ങൾ വലിച്ചെറിയുന്നത് പതിവാണ്. ലഹരി മാഫിയയുടെ അഴിഞ്ഞാട്ടവും വർധിച്ചുവരുകയാണ്. സൗന്ദര്യവത്കരിച്ച സൗത്ത് ബീച്ചിൻെറ പ്രവേശന കവാടം പോലും ലോറികൾ കൈയടക്കി. സൗത്ത് ബീച്ചിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് എയ്ഡ്പോസ്റ്റ് ഏർപ്പെടുത്തുക, സി.സി.ടി.വി സംവിധാനം സ്ഥാപിക്കുക, നവീകരിച്ച സൗത്ത് ബീച്ചിൽ മൂത്രപ്പുര നിർമിക്കുക, സീ ക്വീൻ ഹോട്ടലിന് മുൻവശം ഓട്ടോസ്റ്റാൻഡ് സംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. വർക്കിങ് ചെയർമാൻ കെ.എസ്. അരുൺദാസ് അധ്യക്ഷത വഹിച്ചു. അഡ്വ. ശ്രീജിത്ത്, സിറാസ് ഡി. കപ്പാസി, കെ.വി. സുൽഫീക്കർ, പി.ടി. ആസാദ്, ബി.വി. മുഹമ്മദ് അശറഫ്, പി.വി. മുഹമ്മദ് സാലിഹ് എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ സന്നാഫ് പാലക്കണ്ടി സ്വാഗതവും കൺവീനർ എ.വി. സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.