റെയിൽവേ സ്​റ്റേഷനിൽ ബഹളമുണ്ടാക്കിയയാൾ പിടിയിൽ

കോഴിക്കോട്: വെസ്റ്റ്ഹിൽ റെയിൽവേ സ്റ്റേഷനിൽ സ്റ്റേഷൻ മാസ്റ്ററുടെ ഡ്യൂട്ടി റൂമിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്ക ി ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്ന പരാതിയിൽ തമിഴ്നാട് സ്വദേശി പിടിയിൽ. തഞ്ചാവൂർ സ്വദേശി വീരകുമാർ (24) ആണ് പിടിയിലായത്. ഇയാളെ കോഴിക്കോട് നാലാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി റിമാൻഡ് ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. സ്റ്റേഷൻ മാസ്റ്ററുടെ മുറിയിൽ കയറിയ പ്രതി ബഹളമുണ്ടാക്കുകയായിരുന്നു. സ്റ്റേഷൻ മാസ്റ്ററുടെ ഡ്യൂട്ടി തടസ്സപ്പെട്ടതോടെ അതുവഴി കടന്നുപോവേണ്ട ചരക്കു ട്രെയിൻ ട്രാക്കിൽ ഇരുപത് മിനിറ്റോളം പിടിച്ചിട്ടു. സ്റ്റേഷൻ മാസ്റ്ററുടെ പരാതിപ്രകാരമാണ് കേസ്. കാർ കടയിലേക്ക് പാഞ്ഞുകയറി മൂന്നു പേർക്ക് പരിക്ക് കക്കോടി: നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞുകയറി മൂന്നു പേർക്ക് പരിക്ക്. മൂേട്ടാളി ബസാറിൽ ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെയാണ് അപകടം. രണ്ടു കടയുടമകൾക്കും സാധനം വാങ്ങാനെത്തിയ ആൾക്കുമാണ് പരിക്കേറ്റത്. കടയുടമകളായ മേടക്കുന്ന് മലയിൽ ശിവദാസൻ (50), കോളേരി ഭരതൻ (74), സാധനം വാങ്ങാനെത്തിയ കണ്ടമ്പറമ്പത്ത് മൂത്തേടത്ത് ദേവദാസൻ (64) എന്നിവർക്കാണ് പരിക്കേറ്റത്. മൂന്നു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാടക കാർ ആണ് അപകടത്തിൽ പെട്ടത്. അമ്പലത്തുകുളങ്ങര സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. ലൈസൻസ് ഇല്ലാത്തവരാണ് കാർ ഒാടിച്ചതെന്ന് പരാതിയുണ്ട്. പയമ്പ്ര റോഡിൽ നിന്നും ബാലുശ്ശേരി റോഡിലേക്ക് കയറിയ കാർ നിന്നുപോകുകയും റോഡ് േബ്ലാക്കായതിനെ തുടർന്ന് നാട്ടുകാർ തള്ളി നീക്കാൻ ശ്രമിക്കുന്നതിനിടെ കാർ മുന്നോട്ട് ചാടി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പട്രോളിങ്ങിലുണ്ടായിരുന്ന പൊലീസ് എത്തി വാഹനമോടിച്ചവരെ കസ്റ്റഡിയിലെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.