മോഷണക്കുറ്റം ആരോപിച്ച്​ വിദ്യാര്‍ഥിനിയെ മര്‍ദിച്ചതായി പരാതി; കായികാധ്യാപകന്​ സസ്‌പെൻഷൻ

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ മോഷണക്കുറ്റം ആരോപിച്ച് വിദ്യാർഥിനിയെ കായികാധ്യാപകന്‍ മര്‍ദിച്ചതായി പരാതി. സംഭവത്തിൽ ജംഷീർ എന്ന അധ്യാപകനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. കായികവിദ്യാര്‍ഥിനികള്‍ സര്‍വകലാശാല ഭരണകാര്യാലയം ഉപരോധിച്ചു. പൊലീസിലും ഡിപ്പാർട്ട്മൻെറ് സ്റ്റുഡൻറ്സ് യൂനിയൻെറ നേതൃത്വത്തില്‍ രജിസ്ട്രാര്‍ക്കും പരാതി നല്‍കി. തിങ്കളാഴ്ച സര്‍വകലാശാല ലേഡീസ് ഹോസ്റ്റലില്‍ നിന്ന് ഒരു വിദ്യാര്‍ഥിനിയുടെ 12,000 രൂപ നഷ്ടപ്പെട്ടിരുന്നു. തുടർന്നാണ് ഹോസ്റ്റലില്‍ താമസിക്കുന്ന ഒരു വിദ്യാര്‍ഥിനിയിൽ കുറ്റമാരോപിച്ച് അധ്യാപകന്‍ മറ്റ് വിദ്യാര്‍ഥികളുടെ മുന്നില്‍ വെച്ച് മര്‍ദിച്ചതത്രെ. പ്രതിഷേധത്തിന് സ്റ്റുഡൻറ്സ് യൂനിയന്‍ ഭാരവാഹികളായ എ.ആര്‍. റസ്മിന്‍ ഭായ്, എ.വി. ലിനീഷ്, അതുല്‍ കൃഷ്ണ, എൻ.കെ ഐശ്വര്യ എന്നിവർ നേതൃത്വം നല്‍കി. ആരോപണം അടിസ്ഥാനരഹിതമാണെന്ന് അധ്യാപകന്‍ പറഞ്ഞു. കായികവിഭാഗം വിദ്യാർഥികൾ ഭരണകാര്യാലയം ഉപരോധിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.