ഫറോക്ക്: അതിർത്തികൾ താണ്ടി സംസ്കാരങ്ങളെയും പശ്ചാത്തലങ്ങളെയും മനസ്സിലാക്കാൻ വൈവിധ്യ ഭാഷാ പരിജ്ഞാനം സഹായിക്കുമെന്നും അങ്ങനെ രാജ്യാന്തര പൗരന്മാരുമായി കൂട്ടിയിണക്കാൻ സാധിക്കുമെന്നും പ്രമുഖ വിവർത്തകനും അറബ് കോളമിസ്റ്റും യു.എ.ഇ റൈറ്റേഴ്സ് അസോസിയേഷൻ അംഗവുമായ ജഅ്ഫർ ഫാറൂഖി അഭിപ്രായപ്പെട്ടു. ഫാറൂഖ്റൗദത്തുൽ ഉലൂം അറബിക് കോളജ് അറബിക് ക്ലബും പി.ജി ഡിപ്പാർട്ട്മെന്റും ഐ.ക്യു.എ.സിയും സംയുക്തമായി സംഘടിപ്പിച്ചുവരുന്ന 'പ്രഗല്ഭരോടൊപ്പം അൽപസമയം' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ ഡോ.അബ്ദുറഹ്മാൻ ആദൃശ്ശേരി അധ്യക്ഷത വഹിച്ചു. വിവർത്തന രംഗത്തെ അനന്തമായ സാധ്യതകളെ ഉപയോഗപ്പെടുത്താൻ വിദ്യാർഥികൾ പ്രാവീണ്യം നേടണമെന്ന് അധ്യക്ഷൻ പറഞ്ഞു. അറബിക് വിഭാഗം മേധാവി അസോസിയറ്റ് പ്രഫ. പി. ഫാത്തിമ, അസോസിയറ്റ് പ്രഫസർമാരായ സി.കെ.ഉസ്മാൻ ഫാറൂഖി, കെ. അലി മദനി, ഐ.ക്യു.എ.സി കോ ഓഡിനേറ്റർ അസോസിയറ്റ് പ്രഫ.ഷഹദ് ബിൻ അലി, കരിയർ ആൻഡ് ഗൈഡൻസ് കോഒാഡിനേറ്റർ പി.കെ. ജംശീർ ഫാറൂഖി, അറബിക് ക്ലബ് കോഒാഡിനേറ്റർ ഡോ. ഇസ്സുദ്ദീൻ, സബ് കോഡിനേറ്റർ നിസാർ മാസ്റ്റർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.