രാമായണ മാസാചരണം സമാപിച്ചു

കൊടുവള്ളി: പോർങ്ങോട്ടൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ . സമാപനവും അനുമോദന സദസ്സും ബാലുശ്ശേരി ആദർശ സംസ്കൃത വിദ്യാപീ ഠം പ്രിൻസിപ്പൽ ഡോ. പ്രകാശ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാതല രാമായണ പ്രശ്നോത്തരി, പാരായണ മത്സര വിജയികൾക്കും പരീക്ഷകളിലെ ഉന്നത വിജയികൾക്കും കേരള യൂനിവേഴ്സിറ്റിയിൽ നിന്ന് ബോട്ടണിയിൽ പിഎച്ച്.ഡി. നേടിയ കുമാരി ജീജ ജയകൃഷ്ണനും യൂനിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൻെറ കീഴിൽ ആയുർവേദ ബീഫാമിന് ഒന്നാം റാങ്ക് നേടിയ ഐശ്വര്യ വേണുവിനും ഉപഹാരങ്ങൾ നൽകി. ക്ഷേത്രം ട്രസ്റ്റി മക്കാട്ട് മാധവൻ നമ്പൂതിരി അനുമോദന പ്രസംഗം നടത്തി. കെ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. കെ. ഷാബു, ജയാമോഹൻ, രാധാകൃഷ്ണൻ ഉണ്ണികുളം, വി.ടി. സാബുകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.