മാതൃക ഹരിതഗ്രാമം ജില്ലതല പ്രഖ്യാപനം

താമരശ്ശേരി: എന്‍.എസ്.എസ് നടപ്പാക്കുന്ന മാതൃക ഹരിതഗ്രാമം പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം ഈങ്ങാപ്പുഴ എം.ജി.എം ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി നാഷനല്‍ സര്‍വിസ് സ്‌കീം സ്റ്റേറ്റ് പ്രോഗ്രാം കോഒാഡിനേറ്റര്‍ ഡോ. ജേക്കബ് ജോണ്‍ നിര്‍വഹിച്ചു. പുതുപ്പാടി ഗ്രാമപഞ്ചായത്ത് 18ാം വാര്‍ഡിലെ പഞ്ചായത്ത് ബസാര്‍ മേഖലയെ മാതൃക ഹരിത ഗ്രാമമായി പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത് അംഗം റീന ബഷീര്‍ അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ക്ലസ്റ്റര്‍ കോഒാഡിനേറ്റര്‍ ടി രതീഷ്, പ്രിന്‍സിപ്പല്‍ ഡോ. ജേക്കബ് എബ്രഹാം, ഹെഡ്മാസ്റ്റര്‍ എബി അലക്‌സാണ്ടര്‍, ഹരിതഗ്രാമം പ്രതിനിധി നദീറ, പ്രോഗ്രാം ഓഫിസര്‍മാരായ എബി തോമസ്, യു.കെ അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.