എൻ.എൻ.സി റോഡ് തകർന്നു

നടുവണ്ണൂർ: നടുവണ്ണൂർ, കോട്ടൂർ പഞ്ചായത്തുകെള ബന്ധിപ്പിക്കുന്ന എൻ.എൻ.സി റോഡ് തകർന്നു ഗതാഗത യോഗ്യമല്ലാതായി. പരപ് പിൻകാട്ടിൽ പുറായിൽനിന്നും മെയിൻ കനാൽ വഴി കോട്ടൂർ അങ്ങാടിയിലേക്കെത്തുന്ന റോഡാണിത്. പരപ്പിൽ പാറോൽ താഴെയാണ് റോഡ് പൂർണമായും തകർന്നത്. ഇവിടെ ടാറിങ് പൊട്ടിപ്പൊളിഞ്ഞു ചളിക്കളമാണ്. കാൽനടയാത്രപോലും ദുഷ്കരമാണ്. കോട്ടൂർ എ.യു.പി സ്കൂൾ, കോട്ടൂർ അംഗൻവാടി എന്നിവിടങ്ങളിലെ വിദ്യാർഥികൾ ഈ വഴിയാണ് നടന്നുപോകുന്നത്. കോട്ടൂർ പഞ്ചായത്തിലെ പതിനെട്ടാം വാർഡിലൂടെ കടന്നുപോകുന്ന റോഡ് കഴിഞ്ഞ വർഷമാണ് ടാറിങ് നടത്തിയത്. എം.കെ. രാഘവൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടും പഞ്ചായത്തിൻെറ ഫണ്ടും ഉപയോഗിച്ചാണ് ടാറിങ് നടത്തിയത്. പ്രസ്തുത റോഡിന് ഈ വർഷവും നാലുലക്ഷം രൂപ പഞ്ചായത്ത് ഫണ്ട് അനുവദിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.