ദുരിതാശ്വാസ ക്യാമ്പുകളിൽ മാതൃകയായി മീഞ്ചന്ത ആർട്സ് കോളജ്

ബേപ്പൂർ: കനത്ത പേമാരിയും വെള്ളപ്പൊക്കവും വീടുകളെ വിഴുങ്ങിയപ്പോൾ ജീവൻ രക്ഷക്കായി ഓടിയെത്തിയവർക്ക് ആശ്വാസമേക ിയ ദുരിതാശ്വാസക്യാമ്പുകളിൽ സജീവമായി മീഞ്ചന്ത ഗവൺമൻെറ് ആർട്സ് ആൻഡ് സയൻസ് കോളജ്. നല്ലളം-കൊളത്തറ ഭാഗങ്ങളിലെ വട്ടംചേരി പറമ്പ്, മുണ്ടപ്പുറം, ആരംകുനി പറമ്പ്, തച്ചിലോട്ട് പറമ്പ്, പനങ്ങാട്ട് മഠം, മേക്കയിൽ, താഴത്തിയിൽ, കുന്നത്തിയിൽ, കിഴുവനപ്പാടം, പൂളക്കടവ്, ചാലാട്ടി, നിറനിലം വയൽ, കരിന്തടത്തിൽ തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലേക്ക് വെള്ളം കയറിയപ്പോൾ 550 കുടുംബങ്ങളിൽനിന്നുള്ള മൂവായിരത്തോളം വരുന്ന ആളുകളാണ് മീഞ്ചന്ത ആർട്സ് ആൻഡ് സയൻസ് കോളജിലെ ക്യാമ്പിലേക്കെത്തിയത്. ദേവദാസ് എ.യു.പി സ്കൂൾ, നല്ലളം ഹൈസ്കൂൾ, ആർ.ആർ ഓഡിറ്റോറിയം, എസ്.എൻ.ഡി.പി സ്കൂൾ, ഇഖ്റ സ്കൂൾ, ആത്മവിദ്യാ സംഘം, ന്യൂസ് നഴ്സറി കൂടാതെ, പള്ളികൾ, മദ്റസകളടക്കമുള്ള കേന്ദ്രങ്ങളിൽ താൽക്കാലികമായി തുടങ്ങിയ ക്യാമ്പുകളിലായിരുന്നു ഇവർ ഉണ്ടായിരുന്നത്. വെള്ളിയാഴ്ച രാത്രി മുതൽ നിർത്താതെ പെയ്ത പേമാരിയിൽ വെള്ളം അനിയന്ത്രിതമായി ഉയർന്നു തുടങ്ങിയപ്പോൾ ഈ ക്യാമ്പുകളിലും വെള്ളം കയറുമെന്നായി. തുടർന്ന് ശനിയാഴ്ച എല്ലാ ക്യാമ്പുകളിലുള്ളവരെയും ഒന്നിച്ച് ഗവൺമൻെറ് ആർട്സ് കോളജിലേക്കു മാറ്റി പാർപ്പിക്കുകയായിരുന്നു. വിശാലമായ നിരവധി കെട്ടിടങ്ങളും കാൻറീൻ, ബാത്ത് റൂം, കുടിവെള്ളം മറ്റ് അനുബന്ധ സൗകര്യങ്ങളും യഥേഷ്ടം ഉള്ളതിനാൽ പരാതികൾ ഒന്നുമില്ല. സ്ത്രീകളക്കും പുരഷന്മാർക്കും വെവേറേ താമസ സൗകര്യങ്ങൾ എർപ്പെടുത്തിയിട്ടുണ്ട്. ജില്ല മെഡിക്കൽ മേധാവിയുടെ നേതൃത്വത്തിൽ സർക്കാർ-സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരും, നല്ലളം-പന്നിയങ്കര പൊലീസ് അധികാരികളും അരീക്കാട് ദയ പാലിയേറ്റിവ് ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകരും ചെറുവണ്ണൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യരക്ഷാ പ്രവർത്തകരും എം.എസ്.എസ് അരീക്കാട്-മീഞ്ചന്ത യൂനിറ്റ്, കുടുംബശ്രീ, സി.ഡി.എസ്, എൻ.സി.സി, പാലിയേറ്റിവ്, യുവാക്കളുടെ വാട്സ്ആപ് കൂട്ടായ്മ സംഘങ്ങൾ തുടങ്ങി നിരവധി സന്നദ്ധ പ്രവർത്തകർ രാപ്പകലില്ലാതെ ക്യാമ്പിൽ കർമനിരതരാണ്. കാൻറീനിലേക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങളും മറ്റ് അവശ്യ വസ്തുക്കളും മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും ആവശ്യത്തിനുള്ളത് പ്രത്യേകം സൂക്ഷിച്ച് വിതരണം ചെയ്യാൻ മുറികൾ ഒരുക്കിയിട്ടുമുണ്ട്. ശ്രദ്ധേയമായ രീതിയിലുള്ള മെഡിക്കൽ ലബോറട്ടറി പ്രവർത്തനവും ഏർപ്പാട് ചെയ്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.