കോഴിക്കോട്: സംഘ്പരിവാർ രാജ്യത്ത് ഭയം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ. കേളുഏട്ടൻ പഠനഗവേഷണകേന്ദ്രം സംഘടിപ്പിക്കുന്ന അസഹിഷ്ണുതക്കും ജനാധിപത്യഹത്യക്കുമെതിരെ സാംസ്‌കാരിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നുണയുടെ രാഷ്ട്രീയമാണ് ഇവർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. വരാൻപോകുന്ന ഭീതിജനകമായ ഒരു കാലത്തിൻെറ സൂചനയാണ് അടൂർ ഗോപാലകൃഷ്‌ണനെ പോലുള്ളവർക്ക് നേരെ നടക്കുന്ന അധിക്ഷേപമെന്നും അദ്ദേഹം പറഞ്ഞു. കേളുഏട്ടൻ പഠനഗവേഷണകേന്ദ്രം ഡയറക്ടർ കെ.ടി.കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ യു.കെ. കുമാരൻ, കെ.ഇ.എൻ. കുഞ്ഞഹമ്മദ്, പി.കെ. പാറക്കടവ്, ജി.പി. രാമചന്ദ്രൻ, കെ.പി. സുധീര, പി.കെ.ഗോപി, പി.മോഹനൻ, പി.കെ പോക്കർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.