ദുരിതാശ്വാസ ക്യാമ്പിന് നടപടികൾ

കക്കോടി: കക്കയം ഡാമിൻെറ ഷട്ടർ തുറന്നതിനാൽ പൂനൂർ പുഴയിൽ വെള്ളം കയറാനുള്ള സാധ്യത മുന്നിൽക്കണ്ട് കക്കോടി ജി.എൽ.പ ി സ്കൂളിൽ സുരക്ഷ ക്യാമ്പ് ആരംഭിക്കാൻ നടപടിയെടുത്തു. കിരാലൂർ, മോരിക്കര ഭാഗങ്ങളിൽ വെള്ളംകയറിയാൽ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനാണ് വില്ലേജ് ഓഫിസർ സുജിത്തിൻെറ നേതൃത്യത്തിൽ സജ്ജീകരണങ്ങൾ ഒരുക്കിയത്. അടിയന്തര സഹായമൊരുക്കാൻ എല്ലാ നടപടികളും കൈക്കൊണ്ടതായി വില്ലേജ് ഓഫിസർ അറിയിച്ചു. വീണത് നൂറുകണക്കിന് മരങ്ങൾ കൂറ്റൻ വേങ്ങ കടപുഴകി ഒറ്റത്തെങ്ങിൽ നസീമയുടെ വീട് ഭാഗികമായി തകർന്നു. കിണർ പൂർണമായും തകർന്നു. കൂടത്തുംപൊയിൽ മേപ്പിലിട്ട് ശിവൻെറ ഓടിട്ട വീടിനുമുകളിൽ മരം വീണ് വീട് തകർന്നു. വിവിധ ഭാഗങ്ങളിൽ മരങ്ങൾ പൊട്ടിവീണ് ഇരുപതോളം ഇലക്ട്രിക് പോസ്റ്റ് തകർന്നു. വ്യാഴാഴ്ച് വൈകീട്ട് ആറു മണിയോടെ കക്കോടിയിൽ പൂർണമായും വൈദ്യുതി നിലച്ചു. നാൽപതോളം ജീവനക്കാർ കനത്ത മഴയിലും അറ്റകുറ്റപ്പണികൾ നടത്തുന്നുണ്ടെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.