ബേപ്പൂർ: മേഖലയിൽ വ്യാഴാഴ്ച പുലർച്ച വീശിയടിച്ച അതിശക്തമായ കാറ്റിൽ ബേപ്പൂർ- മാറാട് പ്രദേശങ്ങളിൽ വ്യാപകമായ നാശമുണ്ടായി. മീഞ്ചന്ത ഗവൺമൻെറ് ഹൈസ്കൂളിന് മുന്നിലുള്ള മുളക്കൂട്ടം ശക്തമായ കാറ്റിൽ റോഡിലേക്ക് ചാഞ്ഞതിനാൽ ഇലക്ട്രിസിറ്റി ലൈനിനും വാഹന ഗതാഗതത്തിനും ഭീഷണിയായി. മീഞ്ചന്തഫയർ സ്റ്റേഷനിൽനിന്ന് ലീഡിങ് ഫയർമാൻ ദിനേശ് കുമാറിൻെറ നേതൃത്വത്തിൽ അഗ്നിസുരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി മുളക്കൂട്ടങ്ങൾ മുറിച്ചുമാറ്റി. പന്നിയങ്കര പൊലീസും സ്ഥലത്തെത്തി. മാറാട് സിവിൽ അഡ്മിനിസ്ട്രേഷൻ കൺട്രോൾ റൂമിന് എതിർവശത്തുള്ള ഇലക്ട്രിക് പോസ്റ്റ്ഉച്ചയോടെ വീശിയടിച്ച ശക്തമായ കാറ്റിൽ നടുവൊടിഞ്ഞ് അപകടകരമായ അവസ്ഥയിൽ നിൽക്കുകയാണ്. മാറാട് പള്ളിക്ക് സമീപം താമസിക്കുന്ന കോതൻറകത്ത് ദിവാകരൻെറ വീടിൻെറ ഏതാനും ഓടുകൾ കാറ്റിൽ പാറിപ്പോയി. പല ഭാഗങ്ങളിലും മരങ്ങൾ വൈദ്യുതി ലൈനുകളിലേക്ക് വീഴുകയും ചരിഞ്ഞു നിൽക്കുകയും ചെയ്തതിനാൽ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെ ട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.