തീരദേശ മേഖലയിൽ കനത്തനാശം

പുതിയങ്ങാടി: ശക്തമായ കാറ്റിലും മഴയിലും കോയാ റോഡ് ബീച്ചിലെ പള്ളിക്കണ്ടിയിൽ 20ഒാളം വീടുകളുടെ മേൽക്കൂര പറന്നുപോ യി. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് ചുഴലിക്ക് സമാനമായ കാറ്റു വീശിയത്. പള്ളിക്കണ്ടി അബൂബക്കർ, പള്ളിക്കണ്ടി ബിയ്യാത്തുട്ടി, അനശ്വരം വീട്ടിൽ ഗംഗാധരൻ, ഹരിസമം വീട്ടിൽ സബീഷ്, പള്ളിക്കണ്ടി ജിജിഷ്, പള്ളിക്കണ്ടി സുരേഷ് ബാബു (കുട്ടൻ) എന്നിവരുടെ വീടുകളുടെ മേൽക്കൂരയാണ് പറന്നുപോയത്. ബീച്ചിൽ നിർമിച്ച സാഗര തീരം ക്ലബിൻെറ മേൽക്കൂരയും നിലംപൊത്തി. പലയിടങ്ങളിലും മേൽക്കൂര തെറിച്ച് വീണ് മറ്റു വീടുകളുടെ ജനൽ ചില്ലുകളും ഓടും തകർന്നു. തൊട്ടടുത്തുള്ള മരം മറിഞ്ഞു വീണാണ് പള്ളിക്കണ്ടി അഹമ്മദ് കോയയുടെ വീട് തകർന്നത്. ബീച്ചിനടുത്തുള്ള ഉണ്ണിനിലയം അംഗൻവാടിയുടെ ഇഷ്ടിക ചുമർ തകർന്ന് വീണു. അവധിയായതിനാൽ വൻ അപകടം ഒഴിവായി. ശക്തമായ മഴയിൽ പള്ളിക്കണ്ടി ഇല്യാസിൻെറ വീട്ടിലെ സെപ്റ്റിക് ടാങ്ക് ഇടിഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.