ഒളവണ്ണയിൽ ദുരിതാശ്വാസ ക്യാമ്പ്; പെരുമണ്ണയിൽ നാൽപതോളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു

പന്തീരാങ്കാവ്: പ്രളയദുരിതം നേരിടാൻ ഒളവണ്ണയിൽ ചുങ്കം തുമ്പയിൽ എ.എം.എൽ.പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. ഇവിടെ ഒമ്പത് കുടുംബങ്ങളിൽനിന്നായി 36 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ചാലിയാറിലും, ചെറുപുഴയിലും ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഒളവണ്ണയിൽ മൂർക്കനാട്, തൊണ്ടിലക്കടവ്, എം.പി. റോഡ്, കൊടിനാട്ട് മുക്ക്, കളത്തിൽ തൊടി പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറി. മിക്ക വീട്ടുകാരും ബന്ധുവീടുകളിലേക്ക് താമസം മാറി. കൊടൽ ഗവ.യു.പി സ്കൂൾ, സഫയർ സ്കൂൾ, കമ്പിളിപറമ്പ് സ്കൂൾ എന്നിവിടങ്ങളിൽ അടിയന്തര ഘട്ടത്തിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങാൻ നടപടിയെടുത്തിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ പറഞ്ഞു. പെരുമണ്ണയിൽ കുറുഞ്ഞോടത്ത് പാലം ചെറുവോട്ടിരി, വിളക്ക് മഠം താഴം, പാറപ്പുറത്ത് ഭാഗങ്ങളിൽ നാൽപതോളം കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും തൊട്ടടുത്ത വീടുകളിലേക്കും മാറ്റിയിട്ടുണ്ട്. ദ്രുതഗതിയിലുള്ള വെള്ളത്തിൻെറ വരവ് ആശങ്ക പരത്തുന്നതിനാൽ ദുരിതാശ്വാസ ക്യാമ്പിനുള്ള തയാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. ശക്തമായ കാറ്റിൽ പെരുമണ്ണ പാറമ്മൽ വടക്കേ കട്ടക്കളത്തിൽ മനോജിൻെറ വീടിന് മുകളിലേക്ക് വ്യാഴാഴ്ച പകൽ തേക്ക് വീണ് വീട് തകർന്നു. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.