വെള്ളപ്പൊക്ക ഭീഷണി; ഫറോക്കിൽ രണ്ട് ക്യാമ്പുകൾ തുറക്കാൻ തീരുമാനം

പടം : thu ferok yogam.jpg മഴക്കെടുതി വിലയിരുത്താനായി ഫറോക്ക് നഗരസഭയിലെ ജനപ്രതിനിധികളും റവന്യൂ-ആരോഗ്യ ഉദ്യോഗസ്ഥരും ചേർന്ന യോഗം ഫറോക്ക്: മഴ കനത്തതോടെ ഫറോക്ക് നഗരസഭയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന സാഹചര്യത്തിൽ മഴക്കെടുതി വിലയിരുത്താനും ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പ് തുറക്കാനും ജനപ്രതിനിധികളുടെയും റവന്യൂ-ആരോഗ്യ ഉദ്യോഗസ്ഥരുടെയും യോഗത്തിൽ തീരുമാനം. കരുവൻതിരുത്തി മേഖലയിൽ കരുവൻതിരുത്തി വില്ലേജ് കേന്ദ്രീകരിച്ച് ബി.എം.ഒ യു.പി സ്കൂളിലും ഫറോക്ക് മേഖലയിൽ ഫറോക്ക് വില്ലേജ് കേന്ദ്രീകരിച്ച് ഫറോക്ക് ജി.ജി.വി.എച്ച്.എസിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കും. കരുവൻതിരുത്തി വില്ലേജ് ഓഫിസർ കെ.പി. സദാനന്ദൻ കരുവൻതിരുത്തി ക്യാമ്പിൻെറയും ഫറോക്ക് വില്ലേജ് ഓഫിസർ കെ. ഗീത ഫറോക്ക് ക്യാമ്പിൻെറയും ചുമതല വഹിക്കും. നഗരസഭതല കൺട്രോൾ ഓഫിസിൻെറ ചുമതല ബി. സുഭാഷിനാണ്. നഗരസഭ വൈസ് ചെയർമാൻ കെ. മൊയ്തീൻകോയ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ഇ. ബാബുദാസ്, പ്രകാശ് കറുത്തേടത്ത്, പി. ഷീബ, പി. ബിന്ദു, കെ.എം. അഫ്സൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഇൻ ചാർജ് സൈതലവി സ്വാഗതവും ജെ.എച്ച്.ഐ സി. ഷജിഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.