കോഴിക്കോട്: കേന്ദ്ര ബജറ്റിലെ ജനവിരുദ്ധതയിലും സംസ്ഥാനത്തെ അവഗണിക്കുന്നതിലും പ്രതിഷേധിച്ച് എൽ.ഡി.എഫ് ആദായ നികുതി ഓഫിസ് മാർച്ച് നടത്തി. എൽ.ജെ.ഡി ദേശീയ സെക്രട്ടറി ഡോ. വർഗീസ് ജോർജ് ഉദ്‌ഘാടനം ചെയ്തു. കശ്‌മീരിനെ വെട്ടിമുറിച്ചതിലൂടെ ഫെഡറൽ വ്യവസ്ഥയുടെ കടക്കലാണ് കേന്ദ്രസർക്കാർ വെട്ടിയതെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.ബി. രാജേഷ് പറഞ്ഞു. സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി ടി.വി. ബാലൻ, എൻ.സി.പി സംസ്ഥാന നിർവാഹക സമിതി അംഗം എം.പി. സൂര്യനാരായണൻ, ജനതാദൾ-എസ് ജില്ല പ്രസിഡൻറ് കെ. ലോഹ്യ, കോൺഗ്രസ്-എസ് സംസ്ഥാന ജനറൽ സെക്രട്ടറി യു. ബാബു ഗോപിനാഥ്, ഐ.എൻ.എൽ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എൻ.കെ. അബ്ദുൽ അസീസ്, ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് എ.ടി. രാജു എന്നിവർ സംസാരിച്ചു. എൽ.ഡി.എഫ് ജില്ല കൺവീനർ മുക്കം മുഹമ്മദ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.