ചേളന്നൂർ: സ്റ്റുഡൻറ്സ് പൊലീസ് കാഡറ്റ് 10ാം വാർഷികത്തോട് അനുബന്ധിച്ച് ചേളന്നൂർ എ.കെ.െക.ആർ ഗേൾസ് എച്ച്.എസ്.എസ് എസ്.പി.സി യൂനിറ്റിൻെറ നേതൃത്വത്തിൽ നടന്ന പരിപാടി കാക്കൂർ എസ്.ഐ കെ.കെ. ആഗേഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എം.ഒ. നസീർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ മിനി ചെട്ട്യാംകണ്ടി മുഖ്യാതിഥി ആയിരുന്നു. പ്രിൻസിപ്പൽ കെ. മനോജ്കുമാർ, പ്രധാന അധ്യാപിക ടി.വി. അനിത, പി.ടി.എ വൈസ് പ്രസിഡൻറ് എ.പി. ദേവാനന്ദൻ, മുൻ പി.ടി.എ പ്രസിഡൻറുമാരായ പി. ദിനേശൻ, എം.എം. നൗഷാദ്, സി.പി.ഒമാരായ വി.സി. രതീഷ്, കെ. രമ്യ, വി. ജയലാൽ, എസ്.പി.ഒ എ. പ്രജിഷ കുമാരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.