'മാനവിക മൂല്യങ്ങൾ വിദ്യഭ്യാസത്തിലൂടെ പകർന്ന് നൽകണം'

കോഴിക്കോട് : കൗൺസിൽ ഫോർ ഇസ്ലാമിക് എജുക്കേഷൻ റിസർച് (സി.ഐ.ഇ.ആർ) സംസ്ഥാനാടിസ്ഥാനത്തിൽ നടത്തിയ ടാലൻറ് എക്സാമിൽ അവാർഡ് നേടിയ പ്രതിഭകളെയും രചന അവാർഡ് നേടിയ സ്ഥാപനങ്ങളെയും ആദരിച്ചു. ന്യൂനപക്ഷ ക്ഷേമ ബോർഡ് ഡയറക്ടർ ഡോ. എ.ബി. മൊയ്തീൻ കുട്ടി മുഖ്യാതിഥിയായി. മതത്തിൻെറ മാനവിക മുഖം സമൂഹത്തിന് പരിചയപ്പെടുത്തി കൊടുക്കാൻ പര്യാപ്തമായ വിധത്തിൽ മതപഠന രംഗം കൈകാര്യം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രചന അവാർഡ് സമിതി കൺവീനർ റഷീദ് പരപ്പനങ്ങാടി അധ്യക്ഷതവഹിച്ചു. കെ.എൻ.എം വൈസ് പ്രസിഡൻറ് അഡ്വ. മുഹമ്മദ് ഹനീഫ, ഐ.എസ്.എം ജനറൽ സെക്രട്ടറി ഡോ. അൻവർ സാദത്ത്, സി.എ. സഈദ് ഫാറൂഖി, അബ്ദുൽ വഹാബ് നന്മണ്ട, ഹംസ മൗലവി പട്ടേൽത്താഴം, കെ.എൻ.എം കോഴിക്കോട് ജില്ല സെക്രട്ടറി അബ്ദുൽ റഷീദ്, ഇർഷാദ് മാത്തോട്ടം, മുഹമ്മദ് നിസാർ, ഡോ. ടി.പി. അബ്ദുൽ റഷീദ്, എൻ.പി. റസാഖ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.