കോഴിക്കോട്: മാനാഞ്ചിറ ബി.ഇ.എം എൽ.പി സ്‌കൂളിൽ പ്രൊജക്ടറുകളും സ്മാര്‍ട്ട് ടി.വിയും സ്ഥാപിച്ച് സമ്പൂർണ സ്മാർട്ട് സ്കൂളാക്കി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി.എസ്.ഐ മലബാര്‍ മഹായിടവക ബിഷപ് ഡോ. റോയ്‌സ് മനോജ് വിക്ടര്‍ പദ്ധതിയുടെ പ്രഖ്യാപനം നടത്തി. സര്‍ക്കാര്‍ നൽകിയ ഒമ്പത് ലാപ്‌ടോപ്, മൂന്ന് പ്രൊജക്ടർ, ഒമ്പത് യു.എസ്.ബി കേബിള്‍ എന്നിവക്ക് പുറമെ മാനേജ്‌മൻെറിൻെറയും പി.ടി.എയുടെയും സഹകരണത്തോടെ അഞ്ച് പ്രൊജക്ടറും രണ്ട് സ്മാർട്ട് ടി.വിയും ഒരുക്കുകയായിരുന്നു. സി.എസ്.ഐ കോര്‍പറേറ്റ് മാനേജര്‍ ഡോ. ടി.ഐ. ജയിംസ് സ്മാർട്ട് സ്‌കൂള്‍ സ്വിച്ച് ഓണ്‍ കര്‍മം നടത്തി. കോഴിക്കോട് എ.ഇ.ഒ കെ. റെജീന ഓഡിയോ വിഷ്വല്‍ തിയറ്റര്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ജയശ്രീ കീര്‍ത്തി അധ്യക്ഷതവഹിച്ചു. പ്രഥമാധ്യാപിക ശോശാമ്മ, ബി.ഇ.എം ഗേള്‍സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസിലി, ജോഷി പേരാമ്പ്ര, ഹരീഷ്, സുരേഷ് കുമാര്‍, റെയ്‌നര്‍ കുനിയത്ത്, ഷിബു വിന്‍സൻറ്, പീറ്റര്‍ ദേവദാസ്, ദെബോര ബോവാസ്, നീതു എന്നിര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.