ബൈപാസ് റോഡ് ആഗസ്​റ്റ്​ 15നകം തുറന്നുകൊടുക്കും

* കക്കോടി ബസാറിൽ ഗതാഗതക്കുരുക്ക് രൂക്ഷം കക്കോടി: ബൈപാസ് റോഡ് പണി പൂർത്തിയാക്കി ആഗസ്റ്റ് 15നകം തുറന്ന് കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു. ബാലുശ്ശേരി റോഡിൽ വീതികുറഞ്ഞ കക്കോടി ബസാറിലെ ഗതാഗതക്കുരുക്ക് ഒഴിവക്കാനായി നിർമിച്ച ബൈപാസ് റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുഷ്കരമായിരുന്നു. ബസാറിലെ വൺവേ വഴിയുള്ള വാഹന ഓട്ടം നിലച്ചത് കക്കോടി ബസാറിൽ രൂക്ഷമായ ഗതാഗതക്കുരുക്കിനും ഇടയാക്കി. റോഡ് അറ്റകുറ്റപ്പണിക്കായി അടച്ചിട്ട് എറെയായിട്ടും പ്രവൃത്തി നീണ്ടത് ജനങ്ങളെ ദുരിതത്തിലാക്കിയിരുന്നു. അരക്കിലോമീറ്ററോളം വരുന്ന ബൈപാസ് ഒരുകോടി അറുപത് ലക്ഷം വിനിയോഗിച്ച് ഇൻറർലോക്ക് കട്ട വിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.