എ.കെ. ഇമ്പിച്ചിബാവ മാസ്​റ്റർ സ്മരണിക ചർച്ച

കടലുണ്ടി: അധ്യാപനമെന്നത് അറിവ് പകരൽ മാത്രമല്ല, വിദ്യാർഥിയെയും അവൻെറ സാഹചര്യങ്ങളെയും തിരിച്ചറിയൽ കൂടിയാണെന്ന് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ.കെ. മുഹമ്മദ് ബഷീർ. ചാലിയം ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂളിൽ കാൽ നൂറ്റാണ്ടിലേറെ പ്രഥമാധ്യാപകനും ദേശീയ അവാർഡ് ജേതാവുമായിരുന്ന എ.കെ. ഇമ്പിച്ചിബാവ മാസ്റ്ററുടെ ഓർമയിൽ തയാറാക്കിയ 'സ്മൃതി പുരുഷൻ' പുസ്തക ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെക്കുലർ ഇനിഷ്യേറ്റിവ് കടലുണ്ടി സംഘടിപ്പിച്ച ചടങ്ങിൽ അനിൽ മാരാത്ത് അധ്യക്ഷതവഹിച്ചു. എം.വി. മുഹമ്മദ് ഷിയാസ് ആമുഖപ്രഭാഷണം നടത്തി. മലയാള സർവകലാശാല സാഹിത്യപഠന വിഭാഗം തലവൻ ഡോ. രാധാകൃഷ്ണൻ ഇളയിടത്ത് മുഖ്യപ്രഭാഷണം നടത്തി. സ്മൃതിപുരുഷൻ എഡിറ്റർ ഇ.വി. അബ്ദുൽ വാഹിദിനെ വൈസ് ചാൻസലർ പൊന്നാടയണിയിച്ചു. റിട്ട. എ.ഇ.ഒ ഇ. മോഹൻദാസ്, സി.എം. സതീദേവി, സി. സേതുമാധവൻ, ലേഖതൻ, എൻ.വി. ബീരാൻകോയ, ഉദയകുമാർ കാർക്കോളി, എ.കെ. റഷീദ് അഹമ്മദ് എന്നിവർ സംസാരിച്ചു. എ.കെ. ഷറഫുദ്ദീൻ കവിതാലാപനം നടത്തി. അജിത്ത് ഇറക്കത്തിൽ സ്വാഗതവും സി.വി. ബാവ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.