റേഷൻ വ്യാപാരികളുടെ കടയടപ്പ്​ സമരം ഏഴിന്​

കോഴിക്കോട്: ആഗസ്റ്റ് ഏഴിന് റേഷൻ കടകളടച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തി‍ൻെറ ഭാഗമായി കലക്ടറേറ്റ് മാ ർച്ചും ധർണയും നടത്താൻ ഒാൾ കേരള റീെട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി തീരുമാനിച്ചു. റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കണം എന്നതടക്കമുള്ള ആവശ്യമുന്നയിച്ചാണ് സമരം. ജില്ല കമ്മിറ്റിയോഗം സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. വി.കെ. മുകുന്ദൻ അധ്യക്ഷതവഹിച്ചു. പി. പവിത്രൻ, കെ.പി. അഷ്റഫ്, നാണു, എ. ഭാസ്ക്കരൻ, പുതുക്കോട് രവി, പി. അരവിന്ദൻ, എം.പി. സുനിൽ കുമാർ, ഇ. ശ്രീജൻ, കെ.കെ. പരീത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.