കൊടിയത്തൂർ: ജില്ല പഞ്ചായത്ത് ഫണ്ട് മുഖേന 1999ൽ ചെറുവാടിയിൽ നിർമിച്ച ബസ് കാത്തിരിപ്പു കേന്ദ്രം നോക്കുകുത്തിയായി ട്ട് വർഷങ്ങളായി. ചെറുവാടി അങ്ങാടിക്കടുത്ത് കടവ് റോഡിലാണ് കൊളക്കാടൻ അബു സാഹിബ് സ്മാരക കാത്തിരിപ്പുകേന്ദ്രം. റോഡ് വികസിക്കുകയും കാത്തിരിപ്പുകേന്ദ്രം റോഡിൽ നിന്ന് താഴോട്ട് ഇറങ്ങുകയും ചെയ്തതോടെ ജനങ്ങൾ ഉപേക്ഷിച്ചതിനാലാണ് ഇത് തീർത്തും ഉപയോഗശൂന്യമായത്. മുൻ ഭരണസമിതികൾ പുനരുദ്ധരിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ചെറുവാടിയിലെ ഉപയോഗ ശൂന്യമായ ഈ കാത്തിരിപ്പുകേന്ദ്രം, ഇതിൻെറ സാധ്യതയനുസരിച്ച് വായനശാലയാക്കിമാറ്റാൻ ഉദ്ദേശ്യമുണ്ടെന്നും അതിന് നടപടി സ്വീകരിക്കുമെന്നും കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.