ഫാറൂഖ് കോളജിൽ എം.എസ്.എഫിനു ചരിത്ര വിജയം

ഫറോക്ക്: ഫാറൂഖ് കോളജ് യൂനിയൻ ആദ്യഘട്ട തെരഞ്ഞെടുപ്പിൽ എം.എസ്.എഫിനു ചരിത്ര വിജയം. ആകെയുളള 137 സീറ്റിൽ 115 സീറ്റ് എം.എസ്.എഫ് നേടി. കോളജ് ചരിത്രത്തിലാദ്യമായാണ് 115 സീറ്റ് എം.എസ്.എഫ് നേടുന്നത്. എസ്.എഫ്.ഐ 10, ഫ്രറ്റേണിറ്റി എട്ട്, കെ.എസ്.യു നാല് സീറ്റിലും വിജയിച്ചു. കഴിഞ്ഞ വർഷം 105 ക്ലാസ് റെപ്രസേൻററ്റിവുകളെയാണ് എം.എസ്.എഫിനു വിജയിപ്പിക്കാനായത്. എന്നാൽ, ഇക്കുറി 10 സീറ്റ് കൂടി അധികം നേടി. വിജയാഹ്ലാദ പ്രകടനത്തിനിടെ നേരിയ സംഘർഷമുണ്ടായെങ്കിലും പൊലീസിൻെറ ഇടപെടൽ അനിഷ്ടസംഭവങ്ങൾ ഒഴിവാക്കി. വെളളിയാഴ്ചയാണ് യൂനിയൻ ഭാരവാഹി തെരഞ്ഞെടുപ്പ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.