സൻെറ് മൈക്കിൾസ് സ്കൂളിൽ 'സുവർണ ചന്ദ്രിക' വെസ്റ്റ്ഹിൽ: സൻെറ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൻെറ സുവർണ ചന്ദ്രികക ്ക് തുടക്കമായി. മഹത്തായ ചാന്ദ്ര വിജയത്തിൻെറ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഈ വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന ജ്യോതിശാസ്ത്ര/ബഹിരാകാശ ശാസ്ത്ര പഠന പരിപാടികളാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിൻെറ ഭാഗമായി ജില്ലയിലെ മറ്റു വിദ്യാലയങ്ങളിലെ തൽപരരായ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പങ്കുചേരാവുന്ന സെമിനാറുകളും ശിൽപശാലകളും വാനനിരീക്ഷണ പരിശീലന ക്ലാസുകളും ഗാനസദസ്സുകളും ബഹിരാകാശ നാടക രാവുകളും സംഘടിപ്പിക്കും. 'സുവർണ ചന്ദ്രിക 2019'ന് നേതൃത്വം നൽകുന്നത് പ്രശസ്ത അമച്വർ വാന നിരീക്ഷകനും ആസ്ട്രോ കോളമിസ്റ്റുമായ സുരേന്ദ്രൻ പുന്നശ്ശേരിയാണ്. ഇതോടനുബന്ധിച്ച് നടന്ന ശാസ്ത്ര പ്രദർശനത്തിൽ ഭാരതത്തിൻെറ അഭിമാനമായ ചന്ദ്രയാൻ-2ൻെറ മാതൃക ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.