കക്കട്ടിൽ: വട്ടോളി ചേതന കലാസാംസ്കാരിക വേദിക്ക് ലഭിച്ച സ്വച്ഛ് ഭാരത് അവാർഡ് നാളെ വട്ടോളി ഗ്രാമത്തിന് സമർപ്പിക്കുന്നു. ചേതന കഴിഞ്ഞ 10 വർഷക്കാലമായി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ ശുചിത്വ പരിപാടികൾക്ക് കേന്ദ്ര സർക്കാറിൻെറ സ്വച്ഛ് ഭാരത് ഇേൻറൺഷിപ് അവാർഡാണ് ചൊവ്വാഴ്ച ചേതനയിൽ നടക്കുന്ന സാംസ്കാരിക പരിപാടിയിൽ കോഴിക്കോട് കലക്ടർ വട്ടോളി ഗ്രാമത്തിന് സമർപ്പിക്കുന്നത്. വൈകീട്ട് അഞ്ചിന് നടക്കുന്ന പരിപാടിയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച സഹകാരിക്കുള്ള അവാർഡ് ലഭിച്ച രമേശൻ പാലേരിയെയും എഴുത്തുപുര സാഹിത്യരംഗം അവാർഡ് ലഭിച്ച രാജഗോപാലൻ കാരപ്പറ്റയെയും ചടങ്ങിൽ ആദരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.