കൊടുവള്ളി: കൊടുവള്ളി സർവിസ് സഹകരണ ബാങ്കിൻെറ ആഭിമുഖ്യത്തിൽ കൊടുവള്ളി മുനിസിപ്പാലിറ്റി പരിധിയിൽപെട്ട സ്കൂളു കളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് വിദ്യാഭ്യാസ കിറ്റുകൾ വിതരണം ചെയ്തു. ബാങ്ക് പ്രസിഡൻറ് ഒ.പി. റഷീദ് ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡൻറ് കെ.സി.എൻ. അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ എ.പി. സിദ്ധീഖ്, പി. വാസു, വി. ശ്രീധരൻ, ഹൈറുന്നിസ നാസർ, സുലൈഖ, ഷീബ അനിൽ, അബ്ദുൽ അലി, സി.പി. നസീർ, മുഹമ്മദ് ഫസൽ എന്നിവർ സംസാരിച്ചു. എം.പി. മൊയ്‌തീൻ സ്വാഗതവും സന്ദീപ് രാജു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.