കൊടുവള്ളി: മടവൂർമുക്ക്-പന്നൂർ ഹൈസ്കൂൾ റോഡിലെ വെള്ളക്കെട്ട് ദുരിതമായി. മടവൂർമുക്ക് ചെറുനിടന്തോടിതാഴത്താണ് കാ ൽനടക്കാർക്കും, വാഹനയാത്രക്കാർക്കും ദുരിതമായി ചളിവെള്ളം കെട്ടിക്കിടക്കുന്നത്. ഇവിടെ ഇടവഴികളിൽനിന്നും ഒഴുകിയെത്തുന്ന മഴവെള്ളം ഒഴുകി പോകാൻ റോഡ് താഴ്ത്തി ടാർ ചെയ്തതാണ് വെള്ളം കെട്ടിക്കിടക്കാൻ കാരണം. വെള്ളം കെട്ടിക്കിടന്ന് റോഡിൽ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. മഴയത്ത് പാതിരാ നമസ്കാരത്തിന് തൊട്ടടുത്ത കുന്നത്ത് ജുമാമസ്ജിദിലേക്ക് പോകുന്നവരും ഏറെ പ്രയാസപ്പെടുകയാണ്. പ്രശ്നത്തിന് അടിയന്തര പരിഹാരം ഉണ്ടാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.