പൃഥ്വിരാജിെൻറ കുടുംബത്തിന്​ വീട്​ നൽകി

പൃഥ്വിരാജിൻെറ കുടുംബത്തിന് വീട് നൽകി മുക്കം: പൃഥ്വിരാജിൻെറ കുടുംബത്തിന് നിർമിച്ച വീടിൻെറ താക്കോൽദാനം തിരുവമ ്പാടി പഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റ്യൻ പൃഥ്വിരാജിൻെറ ഭാര്യ പ്രസന്നക്ക് കൈമാറി. കഴിഞ്ഞ ഡിസംബർ 13ന് വാഹനാപകടത്തിൽ മരണമടഞ്ഞ തബലിസ്റ്റ് പൃഥ്വിരാജിൻെറ കുടുംബത്തിന് നാട്ടുകാരും കലാകാരന്മാരുടെ കൂട്ടായ്മയും അടക്കം നാലുമാസം കൊണ്ടാണ് വീട് നിർമിച്ചത്. കാരശ്ശേരി സഹകരണ ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹ്മാൻ മുഖ്യാതിഥിയായിരുന്നു. തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗീത വിനോദ്, മെംബർ കെ.ആർ. ഗോപാലൻ, മുക്കം നഗരസഭ കൗൺസിലർമാരായ മുക്കം വിജയൻ, പി. പ്രശോഭ് കുമാർ, ജയപ്രസാദ്, മംഗൾ റാം, കെ.സി. ദിനേഷ് കാരശ്ശേരി എന്നിവർ സംസാരിച്ചു. മുക്കം സലീം സ്വാഗതവും സി.ടി. നളേശൻ നന്ദിയും പറഞ്ഞു. പൃഥ്വിരാജ് സ്നേഹസ്പർശം കൂട്ടായ്മയുടെ പ്രവർത്തകരെ ചടങ്ങിൽ അനുമോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.