ഓമശ്ശേരി: ഓമശ്ശേരി പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ സഹായ പദ്ധതിക്ക് തുടക്കമായി. വെ ളിമണ്ണ ചിറ്റ്യാരിക്കൽ ലീഗ് മഹലിൽ നടന്ന ചടങ്ങിൽ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ടി. സക്കീന ടീച്ചർ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. വി.എം. സലീം വെളിമണ്ണ അധ്യക്ഷത വഹിച്ചു. സി.കെ. റസാഖ് മാസ്റ്റർ കൈവേലിമുക്ക് മുഖ്യപ്രഭാഷണം നടത്തി. യു.കെ. ഹുസൈൻ പദ്ധതി വിശദീകരിച്ചു. മുനവ്വർ സാദത്ത് ചിറ്റ്യാരിക്കൽ വിദ്യാഭ്യാസ സഹായ ഫണ്ട് ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് മെംബർ പി.കെ. കുഞ്ഞിമൊയ്തീൻ ഹാജി, കെ.കെ. സുബൈർ കണിയാർകണ്ടം, കെ.കെ. മാലിക്, മുഹമ്മദ് കുണ്ടത്തിൽ, ബഷീർ വെളിമണ്ണ (ദമ്മാം), പഞ്ചായത്ത് എം.എസ്.എഫ് സെക്രട്ടറി ടി. ആശിഖ്, ടി. റഷീദ്, കെ.കെ. കബീർ എന്നിവർ സംസാരിച്ചു. എം.ടി. അബ്ദുൽ അസീസ് പുത്തൂർ സ്വാഗതവും പി.പി. ശരീഫ് കോളിക്കടവ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.