രാഷ്​ട്രനിർമാണത്തിൽ വിദ്യാർഥികളെ പങ്കാളികളാക്കും

കോഴിക്കോട്: രാഷ്ട്ര നിർമാണ പ്രക്രിയയിൽ വിദ്യാർഥികളെയും അധ്യാപകരെയും പങ്കാളികളാക്കാനുള്ള പ്രവർത്തനം നടത്താൻ ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അസോസിയേഷൻ കോഴിക്കോട് ജില്ല യോഗം തീരുമാനിച്ചു. ജില്ലയിലെ മുഴുവൻ സി.ബി.എസ്.ഇ, െഎ.സി.എസ്.സി സ്കൂളുകളിലും യൂനിറ്റ് രൂപവത്കരിക്കും. ദേശീയ എക്സിക്യൂട്ടിവ് ഡയറക്ടർ ക്യാപ്റ്റൻ എസ്.കെ. ചൗഹാൻ ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് കമീഷണർ അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. കമീഷണർമാരായ ഉണ്ണികൃഷ്ണൻ, ജോജി പോൾ, ഹരിദാസ്, മോനി യോഹന്നാൻ എന്നിവർ സംസാരിച്ചു. സ്റ്റേറ്റ് സെക്രട്ടറി ജൗഹർ സ്വാഗതം പറഞ്ഞു. ജില്ല കമീഷണറായി മോണി യോഹന്നാൻ (പ്രിൻസിപ്പൽ ഗാഥ പബ്ലിക് സ്കൂൾ), സെക്രട്ടറി പി. ഹരിദാസ് (എം.എസ്. എസ് പബ്ലിക് സ്കൂൾ ) എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.