ഹിന്ദി ഗാനാലാപകർക്ക്​ പരിശീലനം

കോഴിക്കോട്: മുഹമ്മദ് റഫി ഫൗണ്ടേഷൻ ഹിന്ദി ഗാനാലാപകർക്ക് ഗാനങ്ങളുടെ സാരാംശം ഗ്രഹിച്ച് ആലപിക്കുന്നതിന് പരിശീലനം നൽകും. കെ.കെ. മുഹമ്മദ് പരിശീലനത്തിന് നേതൃത്വം നൽകും. താൽപര്യമുള്ളവർ 9349112844, 9995448642 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക. മുഹമ്മദ് റഫി ഫൗണ്ടേഷൻെറ 12ാം വാർഷിക ജനറൽബോഡി യോഗത്തിൽ പ്രസിഡൻറ് കെ.വി. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. റിേപ്പാർട്ട് കെ. സുബൈർ അവതരിപ്പിച്ചു. സ്ഥാപക പ്രസിഡൻറായിരുന്ന പി.വി. ഗംഗാധരൻ മുഖ്യാതിഥിയായിരുന്നു. കെ. അബൂബക്കർ (മനോരമ), ഡോ. വി.പി. ശശിധരൻ, എസ്.എ. അബൂബക്കർ എന്നിവർ സംസാരിച്ചു. മുഹമ്മദ് റഫിയുടെ 39ാമത് ചരമ വാർഷികാഘോഷം ജൂലൈ 31ന് ടാഗോർ ഹാളിൽ നടത്താനും തീരുമാനിച്ചു. 2019-21 വർഷത്തെ ഭാരവാഹികളായി ടി.പി.എം. ഹാഷിർ അലി (പ്രസി), പി.ടി. മുസ്തഫ (ജന. സെക്ര), പി. മൊയ്തീൻ കോയ (ട്രഷ), നയൻജെ. ഷാ, കെ. സുബൈർ, കെ. സലാം (ൈവ. പ്രസി), കെ. ശാന്തകുമാർ, എ.പി. മുഹമ്മദ് റാഫി (സെക്ര) എന്നിവരെയും തെരഞ്ഞെടുത്തു. photo PT Musthafa TPM Hashir Ali
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.