തലശ്ശേരി: മുൻ സി.പി.എം പ്രാദേശിക നേതാവും വടകര ലോക്സഭ മണ്ഡലം സ്വതന്ത്ര സ്ഥാനാർഥിയുമായിരുന്ന സി.ഒ.ടി നസീർ വധശ്രമക്കേസിൽ എ.എൻ. ഷംസീർ എം.എൽ.എയിൽ നിന്ന് പൊലീസ് മൊഴിയെടുത്തേക്കും. സംഭവത്തിന് ദിവസങ്ങൾക്ക് മുമ്പുതന്നെ പരസ്യമായി ഷംസീർ എം.എൽ.എ ഭീഷണിപ്പെടുത്തിയെന്ന് സി.ഒ.ടി. നസീർ വെളിപ്പെടുത്തിയിരുന്നു. സംഭവത്തിൽ നേരിട്ട് പെങ്കടുത്തവരും ഗൂഢാലോചനയിൽ പെങ്കടുത്തവരുമുൾപ്പെടെ ഒമ്പത് പ്രതികൾ റിമാൻഡിലാണ്. െപാലീസ് പ്രതിപ്പട്ടികയിലുള്ള മൂന്ന് പേരെയാണ് ഇനി പിടികൂടാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.