കാറിലെത്തിയ സംഘം ബൈക്ക്​ യാത്രികനെ തട്ടിക്കൊണ്ടുപോയി 4.20 ലക്ഷം കവർന്നു

കോഴിക്കോട്: കാറിലെത്തിയ അഞ്ചംഗ സംഘം ബൈക്ക് യാത്രികനെ തട്ടിക്കൊണ്ടുപോയി 4.20 ലക്ഷം രൂപ കവർന്നു. കൊടുവള്ളി സ്വദേശി മുഷൂദിൻെറ പണമാണ് നഷ്ടമായത്. തിങ്കളാഴ്ച രാവിലെ മുണ്ടിക്കൽതാഴത്തിനും കോട്ടാംപറമ്പിലിനും ഇടയിലാണ് സംഭവം. ബൈക്കിൽ പോവുകയായിരുന്ന മുഷൂദിനെ പിന്തുടർന്ന് കാറിലെത്തിയ സംഘം ബൈക്ക് തടഞ്ഞ് പിടികൂടി കാറിൽ കയറ്റുകയായിരുന്നു. കാറിൽവെച്ച് ഒച്ചവെക്കാൻ ശ്രമിച്ചപ്പോൾ വായ പൊത്തിപ്പിടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മർദിക്കുകയും ചെയ്തു. പിന്നീട് കൈയിലെ പണം കൈക്കലാക്കിയശേഷം മെഡിക്കൽ കോളജ് ഭാഗത്ത് ഇറക്കിവിട്ട് കാറിലുള്ളവർ കടന്നുകളയുകയായിരുന്നു. കാറിലുള്ളവരെ തിരിച്ചറിയാനായിട്ടില്ല. മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.