അടിയന്തരാവസ്​ഥ വിരുദ്ധ ദിനം ആചരിച്ചു

കോഴിക്കോട്: കേരള ഹ്യൂമൻ റൈറ്റ്സ് മൂവ്മൻെറിൻെറ നേതൃത്വത്തിൽ അടിയന്തരാവസ്ഥ വിരുദ്ധ ദിനം ആചരിച്ചു. ജനാധിപത്യ സംരക്ഷണ ദിനമായാണ് അടിയന്തരാവസ്ഥ വിരുദ്ധ ദിനം ആചരിച്ചത്. ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ അടിയന്തരാവസ്ഥ കാലത്ത് ജയിലിൽ കിടന്ന മുൻ എം.എൽ.എ അഡ്വ. എം.കെ പ്രേംനാഥിനെ ആദരിച്ചു. ചടങ്ങ് മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അഡ്വ. എ.കെ. ജയകുമാറിൻെറ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പി. വാസു, ബേബി വാസൻ, എം.എ സത്താർ, ടി.അസീസ്, കെ. സന്തോഷ്, ബാലഗോപാൽ എന്നിവർ സംസാരിച്ചു. പി.കെ. ശശീധരൻ ആമുഖ ഭാഷണം നടത്തി. അഡ്വ. എം.കെ. േപ്രംനാഥ് മറുപടി പറഞ്ഞു. പി.ആർ. സുനിൽ സിങ് സ്വാഗതവും എം.എസ് മെഹബൂബ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.