അത്തോളി: കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ബൈക്ക് യാത്രക്കിടെ കുറ്റ്യാടി സ്വദേശി സി.കെ. മുഹമ്മദ് അന്നശ്ശേരിയിൽ കുഴഞ് ഞുവീണു മരിച്ച സംഭവത്തെത്തുടർന്നുണ്ടായ തർക്കവുമായി ബന്ധപ്പെട്ട് എലത്തൂർ പൊലീസ് രണ്ടു പേർക്കെതിരെ കേസെടുത്തതിൽ സർവകക്ഷി യോഗം ശക്തമായി പ്രതിഷേധിച്ചു. ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചയാളെ കൈയേറ്റം ചെയ്തതായുള്ള പരാതി അടിസ്ഥാനരഹിതമാണെന്നും മുഹമ്മദ് കുഴഞ്ഞുവീണ് സംഭവസ്ഥലത്തുതന്നെ മരിച്ചതായും യോഗം ചൂണ്ടിക്കാട്ടി. പ്രദേശത്തെ ഒരു ഡോക്ടർ മരണം സ്ഥിരീകരിച്ചിട്ടും നാട്ടുകാെരയും സംഭവസ്ഥലത്തുണ്ടായിരുന്നവരെയും അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്ത വ്യക്തിയുടെ പരാതി ദുരുദ്ദേശ്യപരമാണെന്നും വാക്തർക്കമോ കൈയേറ്റ ശ്രമങ്ങളോ ഉണ്ടായിട്ടില്ലെന്നും തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡൻറ് സി. പ്രകാശൻ മാസ്റ്റർ പറഞ്ഞു. കേസ് സത്യസന്ധമായി അന്വേഷിക്കണമെന്നും റോഡിൽ വീണയാളെ രക്ഷിക്കാനെത്തിയ പ്രദേശവാസികളെ കേസിൽ നിന്നും ഒഴിവാക്കണമെന്നും സർവകക്ഷി നേതാക്കളായ വാർഡ് മെംബർ ടി. ദിവാകരൻ, സി.കെ. ഗോപി നായർ, ചന്ദ്രൻ നായർ, എൻ.ടി. അബ്ദുല്ല എന്നിവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി സിറ്റി കമീഷണർക്കും പരാതി നൽകിയതായി ഇവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.