അനുമോദിച്ചു

നന്തിബസാർ: രാഷ്ട്രീയ-വിദ്യാഭ്യാസ മേഖലകളിൽ നടന്ന മുന്നേറ്റങ്ങളാണ് കേരളം കൈവരിച്ച സാമൂഹിക പുരോഗമനത്തിൻെറ ചാലകശക്തിയായി മാറിയതെന്ന് മുൻ പി.എസ്.സി അംഗം ടി.ടി. ഇസ്മായിൽ അഭിപ്രായപ്പെട്ടു. അഭിഭാഷകനായി എൻറോൾമൻെറ് ചെയ്ത മുസ്ലിം യൂത്ത് ലീഗ് പുറക്കാട് സൗത്ത് ശാഖ ജന. സെക്രട്ടറി അഡ്വ. പി.എം. സനൂപിനും കൊയിലാണ്ടി നിയോജക മണ്ഡലം എം.എസ്.എഫ് കാമ്പസ് വിങ് കൺവീനറായി തെരഞ്ഞെടുക്കപ്പെട്ട ശിബിൽ രയരോത്തിനും പുറക്കാട് സി.എച്ച് സോഷ്യോ കൾചറൽ സൻെററിൻെറ ആഭിമുഖ്യത്തിൽ നടന്ന 'ഹരിത താരങ്ങൾക്ക് സ്നേഹാദരം' അനുമോദന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. ഹനീഫ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ എൻ.പി. മുഹമ്മദ് ഹാജി, കെ.എം. അബൂബക്കർ മാസ്റ്റർ, കെ.വി.കെ. ഹാറൂൺ, റഷീദ് മാസ്റ്റർ, അബൂട്ടി ഷെമീഗർ, ഷെമീൽ മസ്കൻ, ആർ.ടി. അബ്ദുല്ലക്കുട്ടി, അഡ്വ. സനൂപ്, ശിബിൽ രയരോത്ത് എന്നിവർ സംസാരിച്ചു. സൻെറർ കൺവീനർ സൈനുദ്ദീൻ മാസ്റ്റർ സ്വാഗതവും ഷാബിർ മുഹമ്മദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.